അത്യാഹിത കേസുകളില്‍ കുവൈറ്റിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ, പ്രവാസികൾക്കും ലഭിക്കും
കുവൈറ്റ് സിറ്റി:അപകടങ്ങള്‍ പോലുള്ള അത്യാഹിത കേസുകളില്‍ കുവൈറ്റിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ നല്‍കിവരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വദേശി, വിദേശി വേര്‍തിരിവില്ലെന്നും എല്ലാവര്ക്കും സൗജന്യ ചികില്‍സാ സേവനം ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ കൃത്യമായ പെരുമാറ്റച്ചട്ടങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഗുരുതര ഹൃദയ സംബന്ധമായ രോഗമുള്ള വിദേശികള്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഉള്‍പ്പെടെയുള്ള അടിയന്തര ശസ്ത്രക്രിയകളും ചികിത്സയും സൗജന്യമായാണ് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സര്‍ജറിക്ക് ശേഷമുള്ള […]













