NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ തൊഴിലാളിക്ക് വേതനത്തോടു കൂടി രോഗാവധി ലഭിക്കാൻ അവകാശമുണ്ടെന്ന് തൊഴിൽ നിയമത്തിലെ 117-ാം വകുപ്പ് GULF MALAYALAM NEWS January 27, 2023 1 minute read 0 റിയാദ്: ജീവനക്കാരന് രോഗാവധി നിഷേധിക്കാൻ സ്ഥാപനത്തിന് അവകാശമില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. രോഗം സ്ഥിരീകരിക്കുന്ന തൊഴിലാളിക്ക് വേതനത്തോടു കൂടി രോഗാവധി ലഭിക്കാൻ അവകാശമുണ്ടെന്ന് തൊഴിൽ നിയമത്തിലെ 117-ാം വകുപ്പ് അനുശാസിക്കുന്നു. രോഗാവധി നിഷേധിക്കാൻ സ്ഥാപനത്തിന് അവകാശമില്ലെങ്കിലും രോഗം സ്ഥിരീകരിക്കുന്ന അംഗീകൃത ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ തേടാൻ സ്ഥാപനങ്ങൾക്ക് അവകാശമുണ്ട്. വാർഷിക വേതന വർധന തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കുന്ന കരാറിനും സ്ഥാപനം അംഗീകരിച്ച നിയമാവലിക്കും വിധേയമാണെന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. അതേസമയം, നിയമങ്ങൾ പതിവായി പുനഃപരിശോധിച്ചുവരികയാണെന്ന് സ്വകാര്യ മേഖലാ ജീവനക്കാരുരെ വാരാന്ത അവധി ഒരു ദിവസത്തിൽ നിന്ന് രണ്ടു ദിവസമായി ഉയർത്തുമോയെന്ന അന്വേഷണത്തിന് മറുപടിയായി മന്ത്രാലയം പറഞ്ഞു. തൊഴിലവസരങ്ങൾ വർധിപ്പിക്കാനും പ്രാദേശിക വിപണിയുടെ നിക്ഷേപ ആകർഷണീയത ഉയർത്താനും ലക്ഷ്യമിട്ട് തൊഴിൽ നിയമം മന്ത്രാലയം പതിവായി പുനഃപരിശോധിക്കുന്നുണ്ട്. കരടു തൊഴിൽ നിയമം പൊതുസമൂഹത്തിന്റെ അഭിപ്രായ, നിർദേശങ്ങൾക്കു വേണ്ടി പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്ഫോമിൽ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: ദുബായിൽ ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിച്ചാൽ 800 ദിർഹം പിഴNext: 20 മിനിറ്റില്‍ എല്ലാം ക്ലീന്‍, ഹറം മുറ്റം കഴുകുന്നതിന്റെ വേഗത Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ നിയമലംഘനങ്ങൾക്കെതിരെ നടപടി; ഒരു മാസത്തിൽ 22,894 ഭരണതല തീരുമാനങ്ങൾ GULF MALAYALAM NEWS September 16, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ കടുത്ത നടപടിയുമായി സൗദി: 10 സ്ഥാപനങ്ങൾ കണ്ടെത്തി; 2 ലക്ഷം റിയാൽ വരെ പിഴ GULF MALAYALAM NEWS September 16, 2026 0 SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ സീസണൽ ഫ്ലൂ വാക്സിൻ വിതരണം തുടങ്ങി; അപകടസാധ്യതയുള്ളവർക്ക് പ്രത്യേക നിർദേശം GULF MALAYALAM NEWS September 16, 2026 0