എണ്ണ ഉൽപാദനം വെട്ടിക്കുറക്കാൻ കാരണം വിശദീകരിച്ച് സൗദി
2022-10-07
റിയാദ് – ഒപെക് പ്ലസ് ഗ്രൂപ്പ് കരാർ പ്രകാരം നവംബർ മുതൽ സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനത്തിൽ 5,26,000 ബാരലിന്റെ കുറവ് വരുത്താനുള്ള കാരണം വിശദമാക്കി സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. സൗദിയുടെ പ്രതിദിന എണ്ണയുൽപാദനം 10.48 ദശലക്ഷം ബാരലായി കുറക്കാനുള്ള കാരണം രാജ്യത്തിന്റെ താൽപര്യമാണെന്നും മന്ത്രി പറഞ്ഞു. സൗദിയുടെ താൽപര്യങ്ങളാണ് ഒന്നാമത്തെയും അവസാനത്തെയും തന്റെ ആശങ്കയെന്ന് വ്യക്തമാക്കിയ മന്ത്രി തങ്ങളെ വിശ്വസിക്കുന്ന രാജ്യങ്ങളുടെ താൽപര്യങ്ങളും പ്രധാനമാണെന്നും അറിയിച്ചു. ഒപെക്കിലായായും ഒപെക് […]