രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഇ-പേമെൻറ് സംവിധാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ഒമാൻ
ഒമാൻ : രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഇ-പേമെൻറ് സംവിധാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ഒമാൻ. 140 സ്ഥാപനങ്ങൾക്ക് ഇ-പേമെൻറ് സംവിധാനം ഏർപ്പെടുത്താത്തതിൽ ഒമാൻ കഴിഞ്ഞ ദിവസം പിഴ ഈടാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആണ് ഇക്കര്യം അറിയിച്ചത്. രാജ്യത്ത് പ്രവർത്തിക്കുന്ന ചില വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേമെന്റ് സംവിധാനം ഏർപ്പെടുത്തണം എന്ന് വർഷത്തിന്റെ തുടക്കത്തിൽ അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ഇത് അനുസരിച്ച് പല വ്യാപര സ്ഥാപനങ്ങളും ഇ-പേമെൻറ് സംവിധാനം കടകളിൽ നടപ്പിലാക്കിയിരുന്നു. ഇനിയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെയാണ് […]














