സൗദിയിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയവരെ ആദരിക്കുന്നു
റിയാദ് – ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇഹ്സാന്‍ പ്ലാറ്റോഫോം വഴി ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയവരെ നാളെ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന് ആദരിക്കും. ഇഹ്സാന്‍ പ്ലാറ്റ്ഫോം വഴി ലഭിച്ച സംഭാവനകള്‍ ഇതിനകം 48 ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. പ്ലാറ്റ്ഫോം വഴി ഇതുവരെ 300 കോടിയിലേറെ റിയാല്‍ സംഭാവനയായി ലഭിച്ചിട്ടുണ്ട്.ധനസഹായത്തിനുള്ള വ്യക്തികളുടെ അപേക്ഷകള്‍ പ്ലാറ്റ്ഫോം നേരിട്ട് സ്വീകരിക്കില്ല. ഔദ്യോഗിക വകുപ്പുകളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ചാണ് പ്ലാറ്റ്ഫോം ധനസഹായ വിതരണം നടത്തുന്നത്. ധനസഹായം […]













