അടുത്ത മാസാദ്യം ജിദ്ദയിൽ ഹജ്ജ് എക്സ്പോ സംഘടിപ്പിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
1ജിദ്ദ : അടുത്ത മാസാദ്യം ജിദ്ദയില്‍ ഹജ്, ഉംറ സേവന സമ്മേളനവും എക്‌സിബിഷനും (ഹജ് എക്‌സ്‌പോ) സംഘടിപ്പിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകരുടെ യാത്രയും നടപടിക്രമങ്ങളും സുഗമമാക്കുകയും സേവന ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യുന്ന നൂതന സേവനങ്ങളും പരിഹാരങ്ങളും എക്‌സ്‌പോയില്‍ അവലോകനം ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും.ഹജ്, ഉംറ യാത്ര സുഗമമവും എളുപ്പവുമാക്കുന്ന പരിഹാരങ്ങളും നൂനതമായ ഓപ്ഷനുകളും വിശകലനം ചെയ്യാനും നടപ്പാക്കാനും, പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഭാവിയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ നിര്‍ദേശിക്കാനും തീരുമാനങ്ങള്‍ എടുക്കുന്നവര്‍, സംരംഭകര്‍, ഇന്നൊവേറ്റര്‍മാര്‍, ഗവേഷകര്‍ […]