സൗദിയില്‍ തൊഴിലവസരങ്ങള്‍ അറിയാനും അപേക്ഷിക്കാനും പുതിയ പ്ലാറ്റ്‌ഫോം
റിയാദ് – പുതിയ ദേശീയ ഏകീകൃത എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസനനിധിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന യൂനിഫൈഡ് നാഷണല്‍ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം (ജദാറാത്ത്) എന്ന് പേരിട്ട പുതിയ പ്ലാറ്റ്‌ഫോം താഖാത്ത്, ജദാറ പ്ലാറ്റ്‌ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെയും തൊഴിലുടമകളുടെയും ഡാറ്റകള്‍ ലയിപ്പിച്ച് പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയാണ് പരീക്ഷണ ഘട്ടത്തില്‍ ചെയ്യുക. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങള്‍ അറിയാനും അവക്ക് അപേക്ഷകള്‍ നല്‍കാനും പുതിയ പ്ലാറ്റ്‌ഫോം ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നു. […]