GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അപകടസ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം തടസപ്പെടുത്തവിധം കൂട്ടം കൂടി നിന്നാൽ 1000 ദിർഹം പിഴ,മുന്നറിയിപ്പുമായി അബൂദബി പോലീസ്

അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്. രക്ഷാപ്രവർത്തനം തടസപ്പെടുത്തവിധം കൂട്ടം കൂടിയാൽ 1000 ദിർഹമാണ് പിഴ ചുമത്തുക.
അപകടമേഖലയിൽ കാഴ്ചകാണാനും വീഡിയോ പകർത്താനുമായി ആളുകൾ കൂടി നിൽക്കുന്നത് സിവിൽ ഡിഫൻസ് വാഹനങ്ങൾ എത്തുന്നതിനും
രക്ഷാപ്രവർത്തനം തടയുന്നതിനുമൊക്കെ കാരണമാവുന്നുണ്ടെന്ന് അബൂദബി പൊലീസ് ചൂണ്ടിക്കാട്ടി. അപകടദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ ഇടുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും.അപകടത്തിൽപെടുന്നവരുടെ സ്വകാര്യതയെ മാനിക്കണം. അപകട സ്ഥലത്ത് കൂടി കടന്നുപോകുന്ന വാഹനങ്ങൾ ഗതാഗത നിയമങ്ങൾ പാലിക്കണം. അപകടം കാണാൻ വേഗത കുറച്ച് ഗതാഗതം തടസപ്പെടുത്തരുത്. ആംബുലൻസുകൾക്കും സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും വഴിയൊരുക്കണമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!