GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തറിലെ 31 ആരോഗ്യ കേന്ദ്രങ്ങളിലും ഫ്ലൂ വാക്സിനുകൾ സൗജന്യമായി ലഭ്യം

ദോഹ:ഖത്തറിലെ 31 ആരോഗ്യ കേന്ദ്രങ്ങളിലും ഫ്ളൂ വാക്സിനുകൾ സൗജന്യമായി ലഭ്യമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ അറിയിച്ചു. ഗുരുതരമായ ഇൻഫ്ളുവൻസ അണുബാധയ്ക്ക് കൂടുതൽ സാധ്യതയുള്ള അഞ്ച് മുൻഗണനാ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അവർക്ക് ആദ്യം ഫ്ളൂ ഷോട്ട് ലഭിക്കുന്നുണ്ടെന്ന് ഈ കാമ്പയിൻ ഉറപ്പാക്കുന്നു.
50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ, ആറു മാസം മുതൽ അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരാണ് അഞ്ച് മുൻഗണനാ ഗ്രൂപ്പുകൾ. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനോ മരണത്തിലേക്കോ നയിച്ചേക്കാവുന്ന ഗുരുതരമായ ഇൻഫ്ളുവൻസ സങ്കീർണതകളിൽ നിന്ന് രക്ഷ നേടുന്നതിന് ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുള്ളവർ, നഴ്‌സിംഗ് ഹോമുകളിലോ മറ്റ് ദീർഘകാല പരിചരണ കേന്ദ്രങ്ങളിലോ കഴിയുന്നവർ, പ്രതിരോധശേഷി കുറഞ്ഞ ആളുകൾ എന്നിവരൊക്കെ ഫ്ളൂ ഷോട്ട് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!