ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

റിയാദ് നഗരത്തിൽ ട്രക്കുകൾക്ക് വിലക്കുള്ള സമയങ്ങൾ അറിയാം

റിയാദ്:തലസ്ഥാന നഗരിയിൽ ട്രക്കുകൾക്ക് പ്രവേശന വിലക്കുള്ള സമയങ്ങൾ സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ സർവീസ് ലോറികൾ ഒഴികെയുള്ള മുഴുവൻ ട്രക്കുകളും ഉച്ചക്ക് രണ്ടു മുതൽ പുലർച്ചെ രണ്ടു വരെയുള്ള സമയത്ത് വിലക്കും. സർവീസ് ലോറികൾക്ക് വൈകീട്ട് നാലു മുതൽ രാത്രി പത്തു വരെയുള്ള സമയത്ത് വിലക്ക് ബാധകമായിരിക്കും.
ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ സർവീസ് ലോറികൾ ഒഴികെയുള്ള മുഴുവൻ ട്രക്കുകളും രാവിലെ ആറു മുതൽ രാത്രി പതിനൊന്നു വരെയുള്ള സമയത്ത് വിലക്കും. ഈ ദിവസങ്ങളിൽ രാവിലെ ആറു മുതൽ ഒമ്പതു വരെയും വൈകീട്ട് മൂന്നു മുതൽ ആറു വരെയുമുള്ള സമയങ്ങളിൽ സർവീസ് ലോറികളും വിലക്കും. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാത്രി പതിനൊന്നു മുതൽ രാവിലെ ആറു വരെയുള്ള സമയത്ത് മുഴുവൻ ട്രക്കുകൾക്കും നഗരത്തിൽ പ്രവേശനാനുമതിയുണ്ടാകുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!