റിയാദ്: സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) ചെയർമാൻ മസൻ അൽ സുദൈരിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (PIF) ഗവർണർ യാസിർ അൽ റുമയ്യാനും റിയാദിൽ കൂടിക്കാഴ്ച നടത്തി.
ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി ആസ്ഥാനത്ത് വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വിവിധ മേഖലകളിൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.
പരസ്പര താൽപര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തി.
