ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ പാർസലുകളും തപാൽ പോസ്റ്റുകളും ഉപഭോക്താവിന്റെ നാഷണൽ അഡ്രസ്സിലേക്ക് എത്തിച്ചില്ലെങ്കിൽ 5000 റിയാൽ വരെ പിഴ

റിയാദ്:സൗദിയില്‍ നാഷണല്‍ അഡ്രസിലേക്കല്ലാതെ തപാല്‍ ഉരുപ്പടികളോ ഏതെങ്കിലും തരത്തിലുള്ള ലോജിസ്റ്റിക് പാര്‍സലുകളോ എത്തിച്ചു നല്‍കുന്നത് 5000 വരെ പിഴ ചുമത്താവുന്ന നിയമലംഘനമാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, തപാല്‍ സര്‍വീസ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. ഉപഭോക്താവിന്റെ അഡ്രസായി താമസ യൂണിറ്റിന്റെ നമ്പറും ഏരിയ കോഡും പോസ്റ്റല്‍ ബ്രാഞ്ച് കോഡും ഡിപ്പാര്‍ട്ടുമെന്റ് കോഡും ഉള്‍പെടുന്ന നാല് അക്ഷരങ്ങളും നാല് അക്കങ്ങളുമാണ് ഉണ്ടായിരിക്കേണ്ടത്. ഉപഭോക്താക്കള്‍ക്ക്് സുതാര്യമായും സുരക്ഷിതമായും തങ്ങളുടെ സാധനങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേകം നാഷണല്‍ അഡ്രസ് ഉണ്ടായിരിക്കണം. നാഷണല്‍ അഡ്രസ് സേവനം തീര്‍ത്തും സൗജന്യമാണ്. സൗദിയിലെ ഒരു മീറ്റര്‍ സ്ഥലത്തിനുപോലും പ്രത്യേകം അഡ്രസ് ലഭ്യമാകുന്ന രീതിയില്‍ സൗദി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് നാഷണല്‍ അഡ്രസ് രൂപകല്‍പന ചെയ്തിട്ടുള്ളത്. സൗദിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കെല്ലാം ഉപഭോക്താവിന്റെ നാഷണല്‍ അഡ്രസ് നിര്‍ബന്ധമാക്കി തുടങ്ങിയിട്ടുണ്ട്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!