GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിൽ വൻ അഴിച്ചു പണി

റിയാദ്:സൗദി വിദ്യഭ്യാസമന്ത്രാലയത്തിൽ സമൂലമായ അഴിച്ചു പണി ഉടനെയുണ്ടാകുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ ബുനയ്യാൻ അറിയിച്ചു. അടുത്ത ഏതാനും മാസങ്ങൾക്കകം വിദ്യാഭ്യാസ വകുപ്പിലെ ഭരണ വിഭാഗങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളും പരിഷ്‌കാരങ്ങളും നിർദേശിക്കാൻ വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ നേതൃത്വത്തിൽ ആറംഗ ഉന്നത തല സമിതി രൂപീകരിച്ചിട്ടുണ്ട്. കൾച്ചറൽ അറ്റാഷെ സെക്രട്ടറിയേറ്റ് ചുമതലക്കൊപ്പം ഡോ നാസിർ അൽ ഉഖൈലിയെ സ്‌കോളർഷിപ്പ് പദ്ധതി വിഭാഗത്തിന്റെയും സ്‌കോളർഷിപ്പ് സേവന വിഭാഗത്തിന്റെയും തലവനായി നിശ്ചയിക്കുകയും ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രാലയം അറിയിച്ചു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!