മക്കയിലെ മസ്ജിദുൽ ഹറാമിലെയും മദീനയിലെ മസ്ജിദുന്നബവിയിലെയും സന്ദർശകരെ ലക്ഷ്യമിടാനുള്ള ശ്രമം അതീവ ഗുരുതരമായ കുറ്റവും അതിക്രമവുമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. സൗദി വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും സായുധസേനയുടെയും ജാഗ്രത മൂലം ഹൂതികളുടെ നീക്കങ്ങൾ പരാജയപ്പെട്ടതായും സമിതി പറഞ്ഞു.
മനുഷ്യജീവനും സ്വത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ആക്രമണങ്ങൾക്കു പുറമെ മുസ്ലിംകളുടെ പുണ്യസ്ഥലങ്ങളുടെ പവിത്രത ലംഘിക്കാനുള്ള ശ്രമങ്ങളും ഹൂതികളുടെ നടപടികളിൽ ഉൾപ്പെടുന്നതായി പ്രസ്താവന ചൂണ്ടിക്കാട്ടി.
പുണ്യസ്ഥലങ്ങൾക്കു നേരെ ആക്രമണം നടത്തുന്നവർക്കെതിരെ എല്ലാ മുസ്ലിംകളും ഒരുമിച്ച് നിലകൊള്ളണമെന്നും ഹൂതികളുടെ നടപടികളെ അപലപിക്കണമെന്നും ഉന്നത പണ്ഡിതസഭയുടെ ജനറൽ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
