ദമ്മാം: സൗദിയിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു പ്രവാസി കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകി. ആക്രമണത്തിൽ വിമാനത്താവളത്തിന് ഭൗതിക നാശനഷ്ടങ്ങളുണ്ടായതായും ഇതിന്റെ വ്യാപ്തി വിലയിരുത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അറിയിച്ചു.
അതേസമയം, സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ നാല് ഡ്രോണുകൾ സഖ്യസേന തടഞ്ഞുനശിപ്പിച്ചതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
