ജിസാൻ: അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആറ് എത്യോപ്യൻ പൗരന്മാരെ സൗദിയിലേക്ക് കടത്തിയ യെമൻ സ്വദേശിയെ ജിസാനിൽ മുജാഹിദീൻ ഡയറക്ടറേറ്റിന്റെ പട്രോൾ സംഘങ്ങൾ അറസ്റ്റ് ചെയ്തു.
അതിർത്തി നിയമലംഘകരായ എത്യോപ്യൻ പൗരന്മാരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. ഇവരെ കടത്തിയ യെമൻ സ്വദേശിയെ പബ്ലിക് പ്രോസിക്യൂഷനും കൈമാറി.
അതിർത്തി നിയമലംഘകരെ സൗദിയിലേക്ക് കടക്കാൻ സഹായിക്കുകയോ രാജ്യത്തിനുള്ളിൽ എത്തിക്കുകയോ താമസിപ്പിക്കുകയോ ഏതെങ്കിലും തരത്തിലുള്ള സഹായം നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉപയോഗിച്ച വാഹനവും താമസ സൗകര്യവും കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികളും നേരിടേണ്ടിവരും.
