ജിദ്ദ: സൗദി ഊർജ-വ്യവസായ, ധാതുവിഭവ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ ഓസ്ട്രേലിയൻ കാലാവസ്ഥാ വ്യതിയാന-ഊർജ മന്ത്രി ക്രിസ് ബോവനുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി.
കാലാവസ്ഥാ പ്രവർത്തനങ്ങളിലെ സഹകരണ സാധ്യതകളും നവംബറിൽ തുർക്കിയയിൽ നടക്കുന്ന COP31 സമ്മേളനവുമായി ബന്ധപ്പെട്ട സംയുക്ത പ്രവർത്തനങ്ങളും ഇരുവരും ചർച്ച ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള സൗദിയുടെ പുനരുപയോഗ ഊർജ പദ്ധതികൾ, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് തുടങ്ങിയ നടപടികളും കൂടിക്കാഴ്ചയിൽ വിലയിരുത്തി.
സന്ദർശനത്തിന്റെ ഭാഗമായി ബോവൻ ശുഐബ സോളാർ പവർ പദ്ധതി സന്ദർശിച്ചു. ചരിത്ര ജിദ്ദയും കിംഗ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും (KAUST) അദ്ദേഹം സന്ദർശിച്ചു.
