റിയാദ്: ഡമാസ്കസിലെ ഗ്രാമപ്രദേശത്ത് സിറിയൻ ആഭ്യന്തര സുരക്ഷാ സേനയുടെ ബസിനെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ സൗദി അറേബ്യ ശക്തമായ അപലപനം രേഖപ്പെടുത്തി.
ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സൗദി വിദേശകാര്യ മന്ത്രാലയമാണ് നിലപാട് വ്യക്തമാക്കിയത്. എല്ലാത്തരം തീവ്രവാദത്തെയും ഭീകരപ്രവർത്തനങ്ങളെയും ചെറുക്കുന്നതിനായി സിറിയൻ സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദി അറേബ്യ പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
സിറിയയ്ക്കും ജനങ്ങൾക്കും സുരക്ഷയും സമാധാനവും കൈവരിക്കട്ടെയെന്നും ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സൗദി അറേബ്യ ആശംസിച്ചു.
