റിയാദ്: മലിനമായ 300 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞതായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) അറിയിച്ചു. 2026-ലെ രണ്ടാം പാദത്തിലാണ് (Quarter 2) പരിശോധന ശക്തമാക്കി ഈ നടപടി സ്വീകരിച്ചത്.
SFDA പുറത്തുവിട്ട റഗുലേറ്ററി എൻഫോഴ്സ്മെൻ്റ് റിപ്പോർട്ട് പ്രകാരം:
17,096 പരിശോധനകൾ പൂർത്തിയാക്കി.
നിയമലംഘനം നടത്തിയ 1,960 സ്ഥാപനങ്ങൾ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു.
ഗുണനിലവാരമില്ലാത്ത 1,016 ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി.
അതോറിറ്റിയുടെ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നത് നിർബന്ധമാണെന്നും, ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികളും പിഴയും ചുമത്തുമെന്നും SFDA മുന്നറിയിപ്പ് നൽകി.
