GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

കുവൈത്ത് സിറ്റി – സ്വന്തം ഭാര്യയെ മനഃപൂര്‍വം കൊലപ്പെടുത്തിയ ഇന്ത്യക്കാരന് വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. കുടുംബ കലഹത്തെ തുടര്‍ന്ന് പ്രതി ഭാര്യയെ ക്രൂരമായി അക്രമിക്കുകയും ഇതിലേറ്റ പരിക്കുകള്‍ യുവതിയുടെ മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിക്ക് ക്രിമിനല്‍ കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ഇതാണിപ്പോള്‍ അപ്പീല്‍ കോടതി ശരിവെച്ചിരിക്കുന്നത്.

മറ്റൊരു കേസില്‍ ബംഗ്ലാദേശുകാരന്റെ വധശിക്ഷ കുവൈത്തിലെ പരമോന്നത കോടതി ജീവപര്യന്തം തടവ് ശിക്ഷയായി ലഘൂകരിച്ചു. സുഹൃത്തിനെ കൊലപ്പെടുത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ ബംഗ്ലാദേശുകാരന് ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീല്‍ കോടതി ശരിവെക്കുകയും ചെയ്തിരുന്നു. മനഃപൂര്‍വമുള്ള കൊലപാതതകമാണ് പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നത്. പ്രതിയുടെ ആക്രമണത്തില്‍ സുഹൃത്ത് മരണപ്പെടുകയും കൂട്ടുകാരന്റെ മൊബൈല്‍ ഫോണ്‍ ബംഗ്ലാദേശുകാരന്‍ കവരുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!