റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ ഭീകര ഹൂതി മിലീഷ്യ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ലെബനൻ. സൗദിക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ലെബനൻ അറിയിച്ചു.
സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫും ലെബനൻ ആഭ്യന്തര, മുനിസിപ്പൽ മന്ത്രി അഹ്മദ് അൽ ഹജ്ജാറും തമ്മിൽ ഞായറാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിലാണ് ലെബനൻ നിലപാട് വ്യക്തമാക്കിയത്.
പ്രാദേശിക സാഹചര്യങ്ങളിലെ പുതിയ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും മന്ത്രിമാർ ഊന്നിപ്പറഞ്ഞു.
