GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈത്തിലേക്ക് ഇന്ത്യയുൾപ്പെടെ പത്ത് രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുമതി

കുവൈത്ത് സിറ്റി – കുവൈത്തിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കുന്ന പുതിയ സര്‍ക്കുലര്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. രാജ്യത്തേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാവുന്ന അംഗീകൃത ഉറവിടങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. മറ്റേതാനും രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിയന്ത്രിച്ചിട്ടുമുണ്ട്. ഇതുപ്രകാരം പത്ത് രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് അനുമതി. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബെനിന്‍, സെനഗല്‍, എരിത്രിയ, എത്യോപ്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, വിയറ്റ്‌നാം, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനാണ് അനുമതിയുള്ളത്. ഇതില്‍ ദക്ഷിണാഫ്രിക്ക, ബെനിന്‍, സെനഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പുരുഷന്മാരായ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ മാത്രമാണ് സാധിക്കുക. അപേക്ഷകള്‍ വ്യവസ്ഥാപിതമാക്കാന്‍ ഗവണ്‍മെന്റ് ലെവല്‍ സര്‍വീസ് സെന്റുകള്‍ വഴിയാണ് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് വിലക്കിയ 27 രാജ്യങ്ങളുടെ പട്ടികയും സര്‍ക്കുലറിലുണ്ട്. വിദേശ, ആരോഗ്യ മന്ത്രാലയങ്ങളുടെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെയും ശുപാര്‍ശകള്‍ വിലയിരുത്തിയാണ് ഈ തീരുമാനം. ഇക്കൂട്ടത്തില്‍ പെട്ട ചില രാജ്യങ്ങളില്‍ നിന്ന് വനിതാ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മാത്രമാണ് നിയന്ത്രണമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!