GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈറ്റിൽ ഉച്ച  സമയത്തെ ബൈക്ക് ഡെലിവറികൾക്കുള്ള നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി – ഇന്ന് (ജൂൺ
1) മുതൽ ഓഗസ്റ്റ് 31 വരെ രാജ്യവ്യാപകമായി എല്ലാ റോഡുകളിലും രാവിലെ 11:00 നും
വൈകുന്നേരം 4:00 നും ഇടയിൽ ഡെലിവറി മോട്ടോർസൈക്കിളുകൾ സർവീസ് നടത്തുന്നത് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ട്രാഫിക് വകുപ്പ് നിരോധിച്ചു. കുവൈത്തിലെ കടുത്ത വേനൽക്കാല താപനിലയിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനായി അത്യുഷ്ണം അനുഭവപ്പെടുന്ന സമയങ്ങളിൽ പുറം ജോലി നിരോധിക്കുന്ന വിശാലമായ ദേശീയ നയത്തിന്റെ ഭാഗമായാണ് ഡെലിവറി ബൈക്കുകൾക്കുള്ള മധ്യാഹ്ന നിയന്ത്രണം. ഇത് ലംഘിക്കുന്നവർ ഗതാഗത നിയമ ലംഘനങ്ങളും പിഴകളും നേരിടേണ്ടിവരും.

അമിത വേഗതയിൽ വാഹനമോടിക്കുന്നവർക്കുള്ള കടുത്ത ശിക്ഷകൾ നടപ്പാക്കാൻ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മണിക്കൂറിൽ 150, 170, 200 കിലോമീറ്റർ എന്നിങ്ങിനെ വേഗത എത്രത്തോളം അധികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി പിഴകൾ വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. എല്ലാ നിയമ ലംഘകർക്കും ട്രാഫിക് പിഴയും വാഹനം കസ്റ്റഡിയിലെടുക്കലും ശിക്ഷ ലഭിക്കും. കുവൈത്ത് പൗരന്മാർക്ക് പിഴക്ക് പുറമേ തടവ് ശിക്ഷയും ലഭിക്കും. പ്രവാസികളെ ഉടനടി രാജ്യത്ത് നിന്ന് നാടുകടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!