ജിദ്ദ – ഒരു മാസത്തിനിടെ ഹജ് തീർഥാടകർക്ക് ആറര ലക്ഷത്തിലേറെ ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹജ് അഞ്ചു വരെയുള്ള കാലത്ത് തീർഥാടകർക്ക് 6,55,983 ആരോഗ്യ സേവനങ്ങളാണ് നൽകിയത്. കർമ്മങ്ങൾ എളുപ്പത്തിലും സുഗമമായും നിർവഹിക്കാൻ തീർഥാടകരെ പ്രാപ്‌തരാക്കാൻ ആരോഗ്യ മേഖലാ പരിവർത്തന പ്രോഗ്രാമിന്റെയും പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി തീർഥാടകരുടെ ക്ഷേമം ഉറപ്പാക്കാനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള സമഗ്രമായ ശ്രമത്തിന്റെ ഭാഗമാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം ആകെ 36,159 ഹാജിമാർക്ക് ഹെൽത്ത് സെന്ററുകളിൽ നിന്നും എമർജൻസി കെയർ സെന്ററുകളിൽ നിന്നും ചികിത്സ ലഭിച്ചു. എമർജൻസി വിഭാഗങ്ങളിൽ 24,481 ഹാജിമാരെ സ്വീകരിച്ച് ചികിത്സകൾ നൽകി. ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ 3,250 രോഗികളെ സ്വീകരിച്ചു. 3,328 രോഗികളെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തു 167 കാർഡിയാക് കത്തീറ്ററൈസേഷനുകളും 9 ഓപ്പൺ-ഹാർട്ട് സർജറികളും ഉൾപ്പെടെ 240 ശസ്ത്രക്രിയകൾ നടത്തി. അത്യുഷ്ണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട 15 പേർക്ക് മെഡിക്കൽ ടീമുകൾ ഉടനടി കാര്യക്ഷമമായി ചികിത്സ നൽകി.
തീർഥാടകരുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന നിലക്ക് 2,89,700 ലേറെ പ്രതിരോധ ചികിത്സാ സേവനങ്ങൾ നൽകി.
ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഏകീകൃത കോൾ സെന്ററിൽ (937) 13,615 ലേറെ പേർ ബന്ധപ്പെട്ട് സേവനം പ്രയോജനപ്പെടുത്തി. ഹജ് സീസണിൽ ഉയർന്ന തലത്തിലുള്ള പരിചരണം നൽകാനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന തരത്തിൽ, തീർഥാടകർക്ക് നൂതനവും സുരക്ഷിതവുമായ വൈദ്യസഹായം ഉറപ്പാക്കാൻ മുൻകരുതൽ പദ്ധതികളെയും സമഗ്രവും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണ സംവിധാനത്തെയും അവലംബിച്ച് ആരോഗ്യ മേഖല കാര്യക്ഷമമായ ശ്രമങ്ങൾ തുടരുന്നു
















Leave a Reply