മക്ക : ഇന്ത്യക്കാരും ബംഗ്ലാദേശുകാരും ഉള്‍പ്പെട്ട നാലംഗ ഹജ് തട്ടിപ്പ് സംഘത്തെ മക്കയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഹജ് നിര്‍വഹിക്കാന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി നല്‍കുമെന്ന് അറിയിച്ച് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് സംഘം തട്ടിപ്പുകള്‍ നടത്തിയത്. തട്ടിപ്പിന് ഉപയോഗിച്ച വ്യാജ കാര്‍ഡുകള്‍, രേഖകള്‍, ഉപകരണങ്ങള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നാലംഗ ഹജ്ജ് തട്ടിപ്പ് സംഘത്തെ പിടികൂടി
















Leave a Reply