ജിദ്ദ – വിസാ കാലാവധിക്കുള്ളിൽ രാജ്യം വിടാതെ അനധികൃതമായി സൗദിയിൽ തങ്ങുന്ന വിദേശികൾക്ക് അര ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജുമായി ബന്ധപ്പെട്ട നിയമ, നിർദ്ദേശങ്ങൾ പാലിക്കണമെന്നും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യർഥിച്ചു. ഈ നിർദ്ദേങ്ങൾ ലംഘിക്കുന്നവർക്ക് നിയമപരമായ ശിക്ഷകൾ ലഭിക്കും. ഹജ് നിയമ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഹജ് പെർമിറ്റ് വ്യവസ്ഥ ലംഘിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴയും നാടുകടത്തലും പ്രവേശന വിലക്കും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുറിയിപ്പ് നൽകിയിട്ടുണ്ട്. പെർമിറ്റ് ഇല്ലാതെ ഹജ് നിർവഹിച്ചോ ഹജ് നിർവഹിക്കാൻ ശ്രമിച്ചോ പിടിയിലാകുന്നവർക്ക് 20,000 റിയാൽ പിഴ ചുമത്തും. ദുൽഖിഅ്ദ ഒന്നു മുതൽ ദുൽഹജ് പതിനാലു വരെയുള്ള ദിവസങ്ങളിൽ മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുകയോ പ്രവേശിക്കാൻ ശ്രമിക്കുകയോ അവിടെ താമസിക്കുകയോ ചെയ്യുന്ന വിസിറ്റ് വിസക്കാർക്കും ഇതേ പിഴ ലഭിക്കും.
പെർമിറ്റില്ലാതെ ഹജ് നിർവഹിക്കുകയോ ഹജ് നിർവഹിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന വിസിറ്റ് വിസക്കാർക്കും ദുൽഖിഅ്ദ ഒന്നു മുതൽ ദുൽഹജ് പതിനാലു വരെയുള്ള ദിവസങ്ങളിൽ മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുകയോ അവിടെ താമസിക്കുകയോ ചെയ്യുന്ന വിസിറ്റ് വിസക്കാർക്കും വിസക്ക് അപേക്ഷ സമർപ്പിച്ചവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. ഹജ് പെർമിറ്റുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലംഘിക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് അവർക്ക് വിസക്ക് അപേക്ഷിച്ചവർക്ക് ഇരട്ടി തുക പിഴയാണ് .

















Leave a Reply