ജിദ്ദ – പരിശുദ്ധ ഹജ് കർമ്മം നിർവഹിക്കാൻ സൗദിയിലെ സ്വകാര്യ മേഖലാ ജീവനക്കാർക്ക് 15 ദിവസം ശമ്പളത്തോടു കൂടിയ അവധിക്ക് അവകാശമുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദി തൊഴിൽ നിയമം അനുസരിച്ച് ഹജ് അവധിക്ക് അർഹതയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ചട്ടങ്ങളും മന്ത്രാലയം വിശദീകരിച്ചു. ഒരേ തൊഴിലുടമയുടെ അടുത്ത് തുടർച്ചയായി രണ്ട് വർഷത്തെ സേവനം പൂർത്തിയാക്കിയവർക്ക് ബലിപെരുന്നാൾ അവധി ഉൾപ്പെടെ ഹജ് നിർവഹിക്കാൻ 10 മുതൽ 15 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
മുമ്പ് ഹജ് കർമ്മം ചെയ്തിട്ടില്ലാത്ത ജീവനക്കാർക്ക് ഹജ് നിർവഹിക്കുന്നതിന് അവരുടെ മുഴുവൻ തൊഴിൽ കാലയളവിലും ഒരു തവണയാണ് ശമ്പളത്തോടുകൂടിയ അവധിക്ക് അവകാശമുള്ളത്. പ്രവർത്തന ആവശ്യങ്ങൾ അടിസ്ഥാനമാക്കി, പ്രതിവർഷം ഈ അവധി അനുവദിക്കുന്ന ജീവനക്കാരുടെ എണ്ണം നിർണ്ണയിക്കാൻ തൊഴിലുടമകൾക്ക് അധികാരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.















Leave a Reply