റിയാദ്: തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുകയും പ്രവർത്തന കാര്യക്ഷമത ഉയർത്തുകയും ചെയ്യുന്നതിനുള്ള വിവിധ ഭരണപരവും നിയന്ത്രണപരവുമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ കൗൺസിൽ വ്യാഴാഴ്ച യോഗം ചേർന്നു. കൗൺസിൽ ചെയർമാനും പബ്ലിക് പ്രോസിക്യൂട്ടറുമായ ഡോ. ഖാലിദ് അൽ-യൂസഫാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്.
പ്രവർത്തന കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിന് അനുയോജ്യമായ സൗകര്യപ്രദമായ ജോലി സാഹചര്യങ്ങൾ ഒരുക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷനിൽ ഔദ്യോഗികമായി ‘വർക്ക്ഫ്രം ഹോം’ സംവിധാനം (വിദൂര ജോലി) നടപ്പാക്കുന്നതിന് കൗൺസിൽ അംഗീകാരം നൽകി.
ഭരണ നടപടിക്രമങ്ങൾ ലളിതമാക്കുകയും പ്രവർത്തന ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുകയും ചെയ്യുന്നതിനായി, അംഗങ്ങളുടെ സ്ഥലംമാറ്റം, നിയമനം, ഡെപ്യൂട്ടേഷൻ എന്നിവ നിയന്ത്രിക്കുന്ന പുതിയ ചട്ടങ്ങൾക്കും മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.
ഇതോടൊപ്പം, നിരവധി ഉദ്യോഗസ്ഥരെ ഇൻവെസ്റ്റിഗേറ്റർ ‘ബി’ ഗ്രേഡിലേക്ക് ഉയർത്തുകയും, പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങളെ വിവിധ ഓഫീസുകളിലേക്ക് നിയമിക്കുകയും ചെയ്യുന്നതിന് കൗൺസിൽ അനുമതി നൽകി.
സാമ്പത്തിക കുറ്റകൃത്യങ്ങളെ കൂടുതൽ ശക്തമായി ചെറുക്കുന്നതിനും പരാതികളിൽ വേഗത്തിൽ നടപടി സ്വീകരിക്കുന്നതിനുമായി, സാമ്പത്തിക തട്ടിപ്പ് റിപ്പോർട്ടുകൾ സ്വീകരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്ന പ്രത്യേക ഓഫീസ് സ്ഥാപിക്കുന്നതിനും അംഗീകാരം നൽകി.
പുതിയ ഓഫീസ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും സഹായകരമാകുമെന്നാണ് പ്രതീക്ഷ















Leave a Reply