ജിദ്ദ – ഹജ് പെർമിറ്റ് വ്യവസ്ഥ ലംഘിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴയും നാടുകടത്തലും പ്രവേശന വിലക്കും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പെർമിറ്റ് ഇല്ലാതെ ഹജ് നിർവഹിച്ചോ ഹജ് നിർവഹിക്കാൻ ശ്രമിച്ചോ പിടിയിലാകുന്നവർക്ക് 20,000 റിയാൽ പിഴ ചുമത്തും. ദുൽഖിഅ്ദ ഒന്നു മുതൽ ദുൽഹജ് പതിനാലു വരെയുള്ള ദിവസങ്ങളിൽ മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുകയോ പ്രവേശിക്കാൻ ശ്രമിക്കുകയോ അവിടെ താമസിക്കുകയോ ചെയ്യുന്ന വിസിറ്റ് വിസക്കാർക്കും ഇതേ പിഴ ലഭിക്കും. പെർമിറ്റില്ലാതെ ഹജ് നിർവഹിക്കുകയോ ഹജ് നിർവഹിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന വിസിറ്റ് വിസക്കാർക്കും ദുൽഖിഅ്ദ ഒന്നു മുതൽ ദുൽഹജ് പതിനാലു വരെയുള്ള ദിവസങ്ങളിൽ മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുകയോ അവിടെ താമസിക്കുകയോ ചെയ്യുന്ന വിസിറ്റ് വിസക്കാർക്കും വിസക്ക് അപേക്ഷ സമർപ്പിച്ചവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. ഹജ് പെർമിറ്റുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലംഘിക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് അവർക്ക് വിസക്ക് അപേക്ഷിച്ചവർക്ക് ഇരട്ടി തുക പിഴ ചുമത്തും.
ദുൽഖിഅ്ദ ഒന്നു മുതൽ ദുൽഹജ് പതിനാലു വരെയുള്ള ദിവസങ്ങളിൽ വിസിറ്റ് വിസക്കാരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകുകയോ കൊണ്ടുപോകാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കും ഒരു ലക്ഷം റിയാൽ പിഴ ചുമത്തും. ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, സ്വകാര്യ വസതികൾ, ഷെൽട്ടറുകൾ, തീർഥാടകർക്കുള്ള പാർപ്പിട സ്ഥലങ്ങൾ പോലുള്ള ഏതെങ്കിലും താമസ സ്ഥലത്ത് വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നവർക്കും വിസിറ്റ് വിസക്കാരെ ഒളിച്ചുകഴിയാൻ സഹായിക്കുന്നവർക്കും ദുൽഖിഅ്ദ ഒന്നു മുതൽ ദുൽഹജ് 14 വരെയുള്ള ദിവസങ്ങളിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും തങ്ങാൻ വിസിറ്റ് വിസക്കാർക്ക് എന്തെങ്കിലും സഹായ സൗകര്യങ്ങൾ നൽകുന്നവർക്കും ഒരു ലക്ഷം റിയാൽ പിഴ ചുമത്തും. നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് അവരെ സഹായിക്കുന്നവർക്ക് ഇരട്ടി തുക പിഴ ലഭിക്കും. പെർമിറ്റില്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിച്ച് കുടുങ്ങുന്ന പ്രവാസികളെയും മറ്റു നിയമ ലംഘകരെയും സൗദിയിൽ നിന്ന് നാടുകടത്തുകയും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് പത്തു വർഷത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും. ദുർഖിഅ്ദ ഒന്നു മുതൽ ദുൽഹജ് പതിനാലു വരെയുള്ള കാലത്ത് വിസിറ്റ് വിസക്കാരെ മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകാൻ ഉപയോഗിച്ചതായി തെളിയിക്കപ്പെടുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതിയിൽ നിയമ നടപടി സ്വീകരിക്കും
ശിക്ഷിക്കപ്പെടുന്ന ഏതൊരാൾക്കും 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട കമ്മിറ്റിക്കു മുന്നിൽ അപ്പീൽ നൽകാനും കമ്മിറ്റിയുടെ തീരുമാനം അറിയിക്കപ്പെട്ട് 60 ദിവസത്തിനുള്ളിൽ അഡ്‌മിനിസ്ട്രേറ്റീവ് കോടതിയിൽ ചോദ്യം ചെയ്യാനും അവകാശമുണ്ടാകും. സ്വദേശികളും പ്രവാസികളും എല്ലാതരം വിസകളിലും സൗദിയിൽ കഴിയുന്നവരും ഹജ് നിയമങ്ങൾ പാലിക്കണമെന്നും ശിക്ഷകൾക്ക് വിധേയരാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഹജ് നിയമ ലംഘകരെ കുറിച്ച് മക്ക പ്രവിശ്യയിൽ 911 എന്ന നമ്പറിൽ അറിയിക്കാനും മന്ത്രാലയം എല്ലാവരോടും അഭ്യർഥിച്ചു.

ഉടൻ വിളിക്കു….
0553628674
👉 ഇനി ഒരൊറ്റ 1️⃣ ERP software മതി total BRANCH CONTROL
















Leave a Reply