GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖമീസ് മുശൈത്തിലെ ബസ് സ്റ്റാൻഡ് കൂടുതൽ സൗകര്യങ്ങളോടെ ഇനി പുതിയ സ്ഥലത്ത്

അബഹ:ഖമീസ് മുശൈത്ത് സിറ്റി സെൻററിലെ ശിഫയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന സൗദി ട്രാൻസ്പോർട്ടിങ് കമ്പനി (സാറ്റ്) ബസ് സ്‌റ്റേഷൻ പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഖമീസ് -റിയാദ് റോഡിലെ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിന് എതിർവശത്താണ് പുതുതായി സജ്ജീകരിച്ചിട്ടുള്ള സ്റ്റേഷൻ.

യാത്രക്കാർക്കായി വിശാലമായ പാർക്കിങ് സൗകര്യവും അത്യാധുനികമായ പുതിയ കെട്ടിടവുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നജ്റാൻ, ജിസാൻ, ജിദ്ദ, മക്ക, മദീന, റിയാദ് തുടങ്ങി വിവിധ നഗരങ്ങളിലേക്കുള്ള ബസുകൾ ഇനി മുതൽ ഇവിടെ നിന്നുമായിരിക്കും സർവീസ് നടത്തുക. ടൗണിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ എളുപ്പത്തിൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തിരിക്കാൻ കഴിയുമെന്നതാണ് പുതിയ സ്റ്റേഷൻ്റെ പ്രധാന സവിശേഷത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!