ദുബൈ: യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും രാവിലെ മുതൽ തുടരുന്ന ഇടിയോടുകൂടിയ ശക്തമായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചു.അബൂദബി, ദുബൈ, ഷാർജ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ റോഡുകൾ വെള്ളക്കെട്ടിലായതോടെ ഗതാഗതം ദുഷ്കരമായി. വെള്ളക്കെട്ടിലായ റോഡിലൂടെയുള്ള വാഹന ഗതാഗതം മണിക്കൂറുകൾ നിലച്ചു.പാർക്ക് ചെയ്‌ത വാഹനങ്ങളിൽ കയറുന്നതിനും റോഡുകൾ മുറിച്ച് കടക്കുന്നതിനുമെല്ലാം ബുദ്ധിമുട്ടായി. കനത്ത മഴയിൽ അബൂദബി നഗരം, മുസഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി, ഷാബിയ തുടങ്ങി ജനവാസ കേന്ദ്രങ്ങളിലെ റോഡുകളിൽ വെള്ളം നിറഞ്ഞു. മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ടിൽ നിരവധി ചെറു വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. മഴകനത്തതോടെ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി വിവിധ എമിറേറ്റുകളിലെപൊതുപാർക്കുകളും ബീച്ചുകളും അധികൃതർ അടച്ചു.
മഴയുള്ള സമയങ്ങളിൽ റോഡുകളിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചു. സ്‌മാർട്ട് സൈൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗതകൃത്യമായി പാലിക്കണമെന്ന് പോലീസ് നിർദേശിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്നും പ്രത്യേകിച്ച് കിഴക്കൻ മേഖലകളിൽ കൂടുതൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുംദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.


















Leave a Reply