മക്ക – വിശുദ്ധ റമദാനിൽ വിദേശ രാജ്യങ്ങളിൽ നിന്ന് 16.8 ലക്ഷത്തിലേറ തീർഥാടകർ എത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. രാജ്യം നൽകുന്ന സേവനങ്ങളുടെയും സൗകര്യങ്ങളുടെയും ഫലമായി ഉംറക്കുള്ള വർധിച്ചുവരുന്ന ആവശ്യകതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി കർമ്മങ്ങൾ എളുപ്പത്തിലും ശാന്തമായും നിർവഹിക്കാൻ തീർഥാടകരെ ഇത് പ്രാപ്‌തമാക്കി. റമദാനിൽ മസ്ജിദുന്നബവിയിലെ റൗദ ശരീഫിൽ നമസ്ക്കാരം നിർവഹിക്കാൻ 155 രാജ്യങ്ങളിൽ നിന്നുള്ള 11 ലക്ഷത്തിലേറെ തീർഥാടകർ ബുക്ക് ചെയ്തു. ഡിജിറ്റൽ സേവനങ്ങളുടെ വ്യാപകമായ ഉപയോഗവും അവയുടെ പ്രവേശനക്ഷമതയും റൗദ ശരീഫ് സിയാറത്ത് വ്യവസ്ഥാപിതമാക്കാനുള്ള ലളിതവും സംഘടിതവുമായ നടപടിക്രമങ്ങളും ഇത് പ്രതിഫലിപ്പിക്കുന്നു.
റമദാനിൽ ഉംറ നിർവഹിക്കാൻ വിദേശങ്ങളിൽ നിന്നും എത്തിയത് 17 ലക്ഷത്തോളം തീർത്ഥാടകർ
















Leave a Reply