ദോഹ- ഖത്തറിലെ കത്താറയിൽ സ്ഫോടനങ്ങൾ നടന്നതായി രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കത്താറയുടെ പരിസരങ്ങളിലാണ് തുടർ സ്ഫോടനങ്ങളുണ്ടായത്. നിരവധി തവണ സ്ഫോടന ശബ്ദങ്ങൾ ഉയർന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഉഗ്രസ്ഫോടന ശബ്ദം കേട്ടതായി ദോഹയിൽനിന്നുളള മലയാളികൾ ന്യൂസ് ചാനലിനോട് പറഞ്ഞു. കത്താറയിൽ പുക ഉയരുന്നത് കണ്ടതായി ഒരു ദൃക്സാക്ഷി പറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോർട്ടിലുണ്ട്.





















Leave a Reply