ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയില്‍ ഹുറൂബായവര്‍ക്ക് പദവി ശരിയാക്കാന്‍ അനുവദിച്ച അവസരം ഉപയോഗപ്പെടുത്തണമെന്നും ഇക്കാര്യത്തിൽ അമാന്തം കാണിക്കരുതെന്നും മാനവശേഷി മന്ത്രാലയം

റിയാദ്- സൗദി അറേബ്യയില്‍ ഹുറൂബായവര്‍ക്ക് പദവി ശരിയാക്കാന്‍ അനുവദിച്ച അവസരം ഉപയോഗപ്പെടുത്തണമെന്നും ഇക്കാര്യത്തിൽ അമാന്തം കാണിക്കരുതെന്നും മാനവശേഷി മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഡിസംബര്‍ ഒന്നിന് മുമ്പ് ഹുറൂബ് (ഒളിച്ചോടിയെന്ന് സ്‌പോണ്‍സര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍) ആയവര്‍ 2025 ജനുവരി 29ന് മുമ്പ് ഈ ആനൂകൂല്യം ഉപയോഗിച്ച് പദവി ശരിയാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് തൊഴില്‍ കരാര്‍ കാന്‍സല്‍ ചെയ്താല്‍ അറുപത് ദിവസത്തിനകം ഫൈനല്‍ എക്‌സിറ്റ് നേടുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ചെയ്തില്ലെങ്കില്‍ ജോലി സ്ഥലത്ത് നിന്ന് ഒളിച്ചോടിയതായി രേഖപ്പെടുത്തപ്പെടും. പിന്നീട് ഇവര്‍ക്ക് ജോലി മാറാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സൗദിയിലെ വിവിധ രാജ്യങ്ങളിലെ എംബസികൾക്ക് പുതിയ ആനുകൂല്യം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിരുന്നു. ഇക്കാര്യമാണ് മന്ത്രാലയം ഇന്ന് വീണ്ടും ഔദ്യോഗകമായി അറിയിച്ചത്. അതേസമയം, ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഹുറൂബായവര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് ഇത് സംബന്ധിച്ച് സന്ദേശം എസ്.എം.എസിലൂടെ ലഭിക്കും. പുതിയ തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അപേക്ഷ കൊടുത്താല്‍ മതിയാകും. ഉടന്‍ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ സാധിക്കും.


ഹുറൂബായവര്‍ എന്താണ് ചെയ്യേണ്ടത്; വിശദാംശങ്ങള്‍ അറിയാം

തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയതായി രേഖകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട് ഹുറൂബായി നിയമനടപടികള്‍ നേരിടുന്നവര്‍ക്ക് പദവി ശരിയാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായിട്ടുണ്ട്. ഹുറൂബ് മാറ്റുന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ ദ മലയാളം ന്യൂസ് പ്രസിദ്ധീകരിക്കുന്നു.

മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോമില്‍ ഇത് സംബന്ധിച്ച് അപ്‌ഡേഷനുകളെത്തിയിട്ടുണ്ട്. പുതിയ തൊഴിലുടമയെ കണ്ടെത്തുകയാണ് ഹുറൂബായവര്‍ ആദ്യം ചെയ്യേണ്ടത്. ശേഷം പുതിയ തൊഴിലുടമ സ്‌പോണ്‍സര്‍ഷിപ്പും മറ്റു ബാധ്യതകളും ഏറ്റെടുത്ത് കൊണ്ടുള്ള സത്യവാങ്മുലത്തോടെ സ്ഥാപനത്തിന്റെ ഖിവ പ്ലാറ്റ്‌ഫോം വഴി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള അപേക്ഷ അയക്കണം. ഇത് ആദ്യം ഹുറൂബായവരുടെ ഖിവ പ്ലാറ്റ്‌ഫോമിലെത്തും. അവര്‍ അവരുടെ ഖിവ എകൗണ്ടില്‍ കയറി പുതിയ തൊഴിലുടമയുടെ അപേക്ഷക്ക് സമ്മതം നല്‍കണം. ശേഷം പുതിയ തൊഴിലുടമ നിശ്ചിത ഫീസ് അടച്ച് അബ്ശിര്‍ അല്ലെങ്കില്‍ മുഖീം വഴി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റണം. പുതിയ തൊഴിലുടമ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അപേക്ഷിക്കുന്ന സമയത്ത് ഇതുവരെ ഇഖാമ പുതുക്കാത്തതിനുളള കുടിശ്ശിക ഫീ മൊത്തമായി ഖിവ പ്ലാറ്റ്‌ഫോമില്‍ കാണിക്കും. ഹുറൂബായ കാലമത്രയുമുള്ള ഫീസുകളാണ് ഇവിടെ കാണിക്കുക. ഇത് വഹിക്കാന്‍ തയ്യാറാണെന്ന് പുതിയ തൊഴിലുടമ സമ്മതിക്കണം. ഈ ഫീസുകള്‍ തൊഴിലുടമക്ക് ബാധ്യതയാവുകയും പിന്നീടൊരിക്കല്‍ അടക്കേണ്ടിയും വരും. ഇങ്ങനെ പുതിയ തൊഴില്‍ സ്ഥാപനത്തിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതോടെ സിസ്റ്റത്തില്‍ ഹുറുബ് സ്റ്റാറ്റസ് മാറും. പിന്നീട് ഇഖാമ പുതുക്കാനും റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് അടിക്കാനും സാധിക്കും.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിലവില്‍ ഈ സൗകര്യമില്ല.
തൊഴില്‍ സ്ഥാപനവുമായുള്ള തൊഴില്‍ കരാര്‍ റദ്ദായി 60 ദിവസം കഴിഞ്ഞതിന് ശേഷമാണ് നിലവില്‍ സൗദി അറേബ്യയില്‍ ഹുറൂബ് (ആപ്‌സന്റ് ഫ്രം വര്‍ക്ക്) സ്റ്റാറ്റസ് വരുന്നത്. തൊഴിലാളി സ്വന്തമോ അല്ലെങ്കില്‍ സ്ഥാപനം നേരിട്ടോ തൊഴില്‍ കരാര്‍ റദ്ദാക്കിയാല്‍ 60 ദിവസത്തിനുള്ളില്‍ ഫൈനല്‍ എക്‌സിറ്റില്‍ രാജ്യത്തിന് വിടുകയോ അല്ലെങ്കില്‍ പുതിയ തൊഴിലുടമയെ കണ്ടെത്തി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ വേണം. ഇല്ലെങ്കില്‍ 60 ദിവസം കഴിഞ്ഞാല്‍ ഹുറൂബ് ആകും. ഇങ്ങനെ ഹുറൂബ് ആകുന്നവര്‍ക്ക് എംബസികള്‍ വഴി ഫൈനല്‍ എക്‌സിറ്റ് ലഭിച്ചിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റമോ ഇഖാമ പുതുക്കലോ റീ എന്‍ട്രിയോ ലഭിച്ചിരുന്നില്ല. നിയമപ്രശ്‌നം കാരണം നിരവധി പേര്‍ പ്രതിസന്ധിയിലായിരുന്നു. ഈ പ്രതിസന്ധിക്കാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. 60 ദിവസമാണ് ഈ ആനുകൂല്യമുള്ളത്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!