GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ വാഹനങ്ങൾ ഓഫാക്കാതെയും ഡോറുകൾ അടക്കാതെയും പുറത്തിറങ്ങുന്ന ഡ്രൈവർമാർ ശ്രദ്ധിക്കുക

ജിദ്ദ : വാഹനം ഓഫാക്കാതെ ഡ്രൈവർ പുറത്തിറങ്ങിയാൽ 150 റിയാൽ പിഴ ലഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

വാഹനങ്ങൾ ഓഫാക്കാതെയും ഡോറുകൾ അടക്കാതെയും നിർത്തി പുറത്തിറങ്ങുന്നത് ഗതാഗത നിയമലംഘനമാണ്.

എൻജിൻ ഓഫാക്കിയിട്ടുണ്ടെന്നും ഡോറുകൾ നന്നായി അടച്ചിട്ടുണ്ടെന്നും വാഹനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ഡ്രൈവർമാർ ഉറപ്പുവരുത്തണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

വാഹനങ്ങൾ ഓഫാക്കാതെയും ഡോറുകൾ അടക്കാതെയും നിർത്തി ഡ്രൈവർമാർ പുറത്തിറങ്ങുന്നത് 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ ലഭിക്കുന്ന ഗതാഗത നിയമലംഘനമാണ്.

ഓഫാക്കാതെ നിർത്തി ഡ്രൈവർമാർ പുറത്തിറങ്ങിയ തക്കങ്ങളിൽ കാറുകൾ മോഷണം പോയ നിരവധി സംഭവങ്ങൾ സമീപ കാലത്ത് സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് വാഹനങ്ങൾ ഓഫാക്കാതെയും ഡോറുകൾ അടക്കാതെയും നിർത്തി പുറത്തിറങ്ങുന്നത് പിഴ ലഭിക്കുന്ന ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് എല്ലാവരെയും ഉണർത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!