റിയാദ്: സൗദി അറേബ്യയിലെ സിവിൽ ഏവിയേഷൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമായി റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) നേരെ ആക്രമണമുണ്ടായതായി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ (GACA) അറിയിച്ചു. ഒക്ടോബർ 10 ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അതോറിറ്റി വ്യക്തമാക്കി.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിന്റെ സുരക്ഷ മുൻനിർത്തിയും സൗകര്യങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് വിമാനത്താവളത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തിയ ശേഷമായിരിക്കും പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയെന്നും, ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അതോറിറ്റി അറിയിച്ചു.
