ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റെസ്റ്റോറന്റുകളിൽ ഹുക്ക വിതരണത്തിന് പുതിയ വ്യവസ്ഥകൾ ബാധകമാക്കുന്നു

ജിദ്ദ: റെസ്റ്റോറന്റുകളിൽ ഹുക്ക വിതരണത്തിന് പുതിയ വ്യവസ്ഥകൾ ബാധകമാക്കാൻ മുനിസിപ്പൽ, പാർപ്പിടകാര്യ മന്ത്രാലയത്തിൽ നീക്കം. ഇതുമായി ബന്ധപ്പെട്ട കരടു വ്യവസ്ഥകൾ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ നിർദേശങ്ങൾക്കായി പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ മന്ത്രാലയം പരസ്യപ്പെടുത്തി.

പുകവലിക്കുന്നവരിൽ നിന്ന് വേറിട്ട പ്രത്യേക വിഭാഗം പുകവലിക്കാത്തവർക്കു വേണ്ടി റെസ്റ്റോറന്റുകളിൽ നീക്കിവെക്കണമെന്നതാണ് പുതിയ വ്യവസ്ഥകളിൽ പ്രധാനം. പുകവലിക്കാത്തവർക്കു വേണ്ടി നീക്കിവെക്കുന്ന വിഭാഗത്തിന്റെ വിസ്തൃതി സ്ഥാപനത്തിൽ ഹുക്ക, ഭക്ഷണ വിതരണത്തിനുള്ള സ്ഥലത്തിന്റെ ആകെ വിസ്തൃതിയുടെ 30 ശതമാനത്തിൽ കുറവാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

കോഫി ഷോപ്പുകളിൽ ഹുക്ക വിതരണം ചെയ്യുന്ന സ്ഥലങ്ങളും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളും തമ്മിൽ വേർപ്പെടുത്തണമെന്ന വ്യവസ്ഥ ബാധകമാക്കിയിട്ടില്ല. തുറന്ന സിറ്റിംഗുകളിലും പ്രത്യേക മുറികളിലും പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യാൻ ജനകീയ കോഫി ഷോപ്പുകളെ അനുവദിച്ചിട്ടുണ്ട്.

റെസ്റ്റോറന്റുകളിൽ ഫുട്പാത്തുകളിലെ ഔട്ട്‌ഡോർ സിറ്റിംഗുകളിൽ ഹുക്ക വിതരണത്തിന് വിലക്കുണ്ട്. സ്ഥാപനങ്ങൾക്ക് പുറത്ത് ഉപയോഗിക്കാനുള്ള ഉൽപന്നം എന്നോണം ഹുക്ക, വിൽപനക്ക് പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും വിലക്കുണ്ട്. ഔട്ട്‌ഡോർ സിറ്റിംഗുകളിൽ ഹുക്ക വിതരണം ചെയ്യുന്ന റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും പുറത്തുനിന്നുള്ളവർക്ക് കാണാൻ കഴിയാത്ത നിലക്ക് സിറ്റിംഗുകൾ മറച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ചെടികളോ നഗര ഐഡന്റിറ്റിയുമായി പൊരുത്തപ്പെടുന്ന മറ്റു വസ്തുക്കളോ ഉപയോഗിച്ചായിരിക്കണം സിറ്റിംഗുകൾ മറക്കേണ്ടത്. ഇതിന്റെ ഉയരം 1.2 മീറ്ററിൽ കുറവാകാൻ പാടില്ല. മറകൾക്ക് മൂർച്ചയുള്ള അഗ്രം ഉണ്ടാകരുത്. ഇവയിൽ വൈദ്യുതി ഘടകങ്ങളൊന്നും ഉണ്ടാകാനും പാടില്ല.

തുണി, പ്ലാസ്റ്റിക്, സംസ്‌കരിക്കാത്ത അസംസ്‌കൃത വസ്തുക്കൾ എന്നിവ ഉപയോഗിച്ച് മറ സ്ഥാപിക്കുന്നതിന് വിലക്കുണ്ട്. ഹുക്ക വിതരണം ചെയ്യുന്ന റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും പ്രവേശിക്കാനും പുറത്തിറങ്ങാനുമുള്ള ഡോറുകൾ സെൽഫ് ക്ലോസിംഗ് രീതിയുള്ളതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

പുകയില ഉൽപന്നങ്ങൾ സൂക്ഷിക്കാൻ റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും റെഫ്രിജറേറ്റർ ഉണ്ടായിയിരിക്കണം. പുകയിലയും ഹുക്ക ഉപകരണങ്ങളും കരിയും മറ്റും സൂക്ഷിക്കാൻ മറ്റു വിഭാഗങ്ങളിൽ നിന്ന് തീർത്തും വേറിട്ട പ്രത്യേക സ്ഥലം നീക്കിവെക്കണമെന്നും വ്യവസ്ഥയുണ്ട്. ഇവിടുത്തെ ഷെൽഫുകളും റാക്കുകളും അഗ്‌നിപ്രതിരോധ വസ്തുക്കളോ സ്‌റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചോ നിർമിച്ചവയാകണം. ഹുക്ക അനുബന്ധ ഉൽപന്നങ്ങൾ സൂക്ഷിക്കാൻ തടി പലകകൾ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ സ്വന്തം ഉടമസ്ഥതയിലുള്ള ഹുക്ക കുറ്റികൾ സ്ഥാപനത്തിൽ സൂക്ഷിക്കുന്നതും വിലക്കിയിട്ടുണ്ട്.

പുകയില ഉൽപന്നങ്ങൾ നൽകുന്ന ഹാളിൽ താപനില 25 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുന്നതും നീരാവി ഘനീഭവിക്കുന്നതും പൊടിയും അഴുക്കും അടിഞ്ഞുകൂടുന്നതും തടയാനും മലിനമായ വായു നീക്കം ചെയ്യാനും പ്രകൃതിദത്തമായതോ കൃത്രിമമായതോ ആയ വായുസഞ്ചാരം ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്. പുകവലിക്കുന്നവർക്കായി പ്രത്യേകം നീക്കിവെക്കുന്നതല്ലാത്ത സ്ഥലങ്ങളിൽ പുകവലിക്കാരുടെ സ്ഥലങ്ങളിൽ നിന്നുള്ള വായു പ്രചരിക്കാതിരിക്കാൻ വെന്റിലേഷൻ, എയർകണ്ടീഷനിംഗ് സംവിധാനങ്ങൾ വേർപ്പെടുത്തൽ നിർബന്ധമാണ്. പുകവലിക്കാർക്കായി നീക്കിവെക്കുന്ന വിഭാഗങ്ങളിൽ ഓരോ 25 ചതുരശ്രമീറ്റർ സ്ഥലത്തിനും കുറഞ്ഞത് ഒരു വായു ശുദ്ധീകരണ ഉപകരണം തോതിൽ സ്ഥാപിക്കലും സ്‌മോക്കിംഗ്, നോൺസ്‌മോക്കിംഗ് വിഭാഗങ്ങളെ വേർതിരിക്കുന്ന വാതിലുകളിൽ എയർ കർട്ടൻ സ്ഥാപിക്കലും നിർബന്ധമാണ്.

ഹുക്ക തയാറാക്കുന്ന മുറി, ഭക്ഷണം പാകം ചെയ്യുകയും തയ്യാറാക്കുകയും ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് തീർത്തും വേറിട്ടതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഹുക്ക അണുവിമുക്തമാക്കാനും വൃത്തിയാക്കാനും പ്രത്യേക ഉപകരണം ഉപയോഗിക്കണം. ആളുകൾ മാറിമാറി ഉപയോഗിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ ഉപയോഗിച്ച ഉടൻ ഹുക്ക വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. ഓരോ ഉപയോഗത്തിനു ശേഷവും ഹുക്കയും അതിന്റെ ആക്‌സസറികളും നന്നായി കഴുകി ഉണക്കണമെന്നും വ്യവസ്ഥയുണ്ട്.

പുകയില ഉൽപന്നങ്ങൾ നൽകുന്ന പ്രക്രിയ നിയന്ത്രിക്കാനും പുകയില ഉൽപന്നങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനും പുകവലിക്കുന്നവർ മൂലമുള്ള ദോഷങ്ങൾ പുകവലിക്കാത്തവരിൽ കുറക്കാനുമാണ് പുതിയ വ്യവസ്ഥകളിലൂടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പൽ, പാർപ്പിടകാര്യ മന്ത്രാലയം വ്യക്തമാക്കി.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!