GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദമാമില്‍ നിയമ വിരുദ്ധ ഗോഡൗണുകൾ നഗരസഭ പൊളിച്ചുനീക്കി

ദമാം – അല്‍ഖാലിദിയ ഏരിയയില്‍ നിര്‍മിച്ച ഏതാനും നിയമ വിരുദ്ധ വെയര്‍ഹൗസുകളും തകര്‍ച്ചയുടെ വക്കിലെത്തിയ മതിലുകളും ഈസ്റ്റ് ദമാം ബലദിയ പൊളിച്ചുനീക്കി. 60,000 ലേറെ ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്തെ നിയമ വിരുദ്ധ നിര്‍മിതികളാണ് പൊളിച്ചുനീക്കിയത്. ഖാലിദിയയില്‍ ദൃശ്യവികലത ഇല്ലാതാക്കാനും നഗരഭൂപ്രകൃതി മെച്ചപ്പെടുത്താനും ശ്രമിച്ചാണ്് നിയമ വിരുദ്ധ വെയര്‍ഹൗസുകളും തകര്‍ച്ചയുടെ വക്കിലായ മതിലുകളും പൊളിച്ചുനീക്കിയതെന്ന് ഈസ്റ്റ് ദമാം ബലദിയ പറഞ്ഞു. നഗരസഭാ നിയമ ലംഘനങ്ങള്‍ക്ക് നേരത്തെ അടപ്പിച്ച ആറിടങ്ങളിലെ വെയര്‍ഹൗസുകളും മതിലുകളുമാണ് പൊളിച്ചത്.

ഖാലിദിയയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള നാലാം ഗ്രൂപ്പ് വെയര്‍ഹൗസുകള്‍ പൊളിച്ചുനീക്കിയിട്ടുണ്ട്. 17,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്തെ 14 വെയര്‍ഹൗസുകളാണ് പൊളിച്ചത്. ഇതേ സ്ഥലത്തെ ഒന്നും മൂന്നും ഗ്രൂപ്പ് വെയര്‍ഹൗസുകളും പൊളിച്ചിട്ടുണ്ട്. നഗരസഭാ നിയമങ്ങള്‍ ലംഘിച്ചതിന് ഈ വെയര്‍ഹൗസുകള്‍ നേരത്തെ അടപ്പിച്ചിരുന്നു. സൗദി അറേബ്യന്‍ റെയില്‍വെയ്‌സുമായി സഹകരിച്ച് ഖാലിദിയയിലെ ഏഴു വെയര്‍ഹൗസുകള്‍ നഗരസഭ അടപ്പിച്ചിട്ടുണ്ട്. ഇവ വൈകാതെ പൊളിച്ചുനീക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!