GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കന്നുകാലി ചന്തയിൽ വെള്ളം കയറി, മക്കയില്‍ നൂറുകണക്കിന് പശുക്കളും ഒട്ടകങ്ങളും ഒലിച്ചുപോയി

മക്ക – മക്കക്കു സമീപം ജുമൂമില്‍ നൂറു കണക്കിന് കന്നുകാലികള്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടു. ജുമൂമിലെ കന്നുകാലി ചന്ത പ്രവര്‍ത്തിക്കുന്ന സ്ഥലം മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. നൂറു കണക്കിന് ആടുകളും പശുക്കളും ഒട്ടകങ്ങളും ശക്തമായ ഒഴുക്കില്‍ പെട്ടു. ചില പശുക്കള്‍ക്ക് വെള്ളത്തില്‍ നിന്ന് പുറത്തുകടന്ന് സുരക്ഷിത സ്ഥലത്ത് എത്താന്‍ കഴിഞ്ഞു. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


പ്രളയബാധിത പ്രദേശങ്ങളില്‍ ജിസാന്‍ ഗവര്‍ണറുടെ സന്ദര്‍ശനം
ജിസാന്‍ – പ്രവിശ്യയില്‍ പ്രളയത്തില്‍ വന്‍നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളില്‍ ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ നാസിര്‍ രാജകുമാരന്റെ സന്ദര്‍ശനം. അഹദ് അല്‍മസാരിഹയിലെ പ്രളയബാധിത പ്രദേശങ്ങളാണ് ഗവര്‍ണര്‍ ആദ്യം സന്ദര്‍ശിച്ചത്.


പിന്നീട് അബൂഅരീശിലെ റദീസ് ഗ്രാമത്തില്‍ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പാലം ഗവര്‍ണര്‍ സന്ദര്‍ശിച്ചു. നിലവിലെ സ്ഥിതിഗതികള്‍ പരിഹാരിക്കാന്‍ അടിയന്തിര പോംവഴികള്‍ കണ്ടെത്താന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. ആളപായവും സ്വത്തുവകകളിലെ നാശനഷ്ടങ്ങളും കുറക്കാന്‍ സഹായിക്കുന്ന നിലക്ക് നടത്തിയ പ്രയത്‌നങ്ങള്‍ക്ക് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഗവര്‍ണര്‍ നന്ദി പറഞ്ഞു. ഒഴുക്കില്‍ പെട്ടവരെയും കെടുതികള്‍ക്കിരയായവരെയും സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ സൗദി പൗരന്മാരായ സന്നദ്ധപ്രവര്‍ത്തകര്‍ക്കും മുഹമ്മദ് ബിന്‍ നാസിര്‍ രാജകുമാരന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!