GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഹെപ്പറ്റൈറ്റിസ് രോഗികളുടെ വിവാഹത്തിനും ജോലി ചെയ്യുന്നതിനും സൗദിയിൽ വിലക്ക്

ജിദ്ദ – ദേശീയ വിവാഹ പൂര്‍വ പരിശോധനാ പ്രോഗ്രാമില്‍ ഹെപ്പറ്റൈറ്റിസ് ഉള്‍പ്പെടുത്തി. ഇതുപ്രകാരം നിര്‍ബന്ധിത വിവാഹ പൂര്‍വ പരിശോധനയില്‍ ഹെപ്പറ്റൈറ്റിസ്ബാധ സ്ഥിരീകരിച്ചാല്‍ അസുഖം പൂര്‍ണമായും ഭേദമാകുന്നതു വരെ വിവാഹ നടപടികള്‍ നിര്‍ത്തിവെക്കും. ഹെപ്പറ്റൈറ്റിസ് ബാധിച്ച വിദേശ തൊഴിലാളികള്‍ രോഗം പൂര്‍ണമായും ഭേദമാകുന്നതു വരെ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്.

സൗദിയില്‍ 1.6 കോടിയിലേറെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹെപ്പറ്റൈറ്റിസ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. മികച്ച ചികിത്സകളുടെ ഫലമായി 95 ശതമാനം പേരുടെയും അസുഖം ഭേദമായി.

അണുബാധ പകരുന്നത് തടയാന്‍ ഡയാലിസിസ് സെന്ററുകളിലും പ്രത്യേക പ്രോഗ്രാം നടപ്പാക്കുന്നുണ്ട്. ഇത് രോഗികള്‍ക്കിടയില്‍ അണുബാധാ കേസുകള്‍ കുറക്കാന്‍ സഹായിച്ചു. അണുബാധ മുന്‍കൂട്ടി കണ്ടെത്താനും വ്യാപനം തടയാനും വിദേശികള്‍ക്ക് ബാധമാക്കിയ പരിശോധനയും സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!