ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജോർഡനിലേക്ക് സൗദിയിലെ ജിസാനിൽനിന്ന് മാമ്പഴ കയറ്റുമതി ആരംഭിച്ചു

ജിദ്ദ: ജോർഡനിലേക്ക് സൗദിയിലെ ജിസാനിൽനിന്ന് മാമ്പഴ കയറ്റുമതി ആരംഭിച്ചു. ആദ്യതവണ 24 ടൺ മാമ്പഴങ്ങളാണ് കയറ്റുമതി ചെയ്തത്. ആദ്യമായാണ് ജിസാൻ മാമ്പഴം ജോർഡനിലേക്ക് കയറ്റിയയക്കുന്നത്. ജിസാൻ മേഖല പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ബ്രാഞ്ച് ഓഫിസിന്റെ പിന്തുണയോടും ജിസാൻ എനർജി ആൻഡ് ഡെവലപ്‌മെൻറ് കമ്പനിയായ ‘ജസാഡ്‌കോ’ യുടെയും അഗ്രികൾചറൽ മാർക്കറ്റിങ് ‘വിഷൻ’ കോഓപറേറിവ് സൊസൈറ്റിയുടെയും പങ്കാളിത്തത്തോടെയാണിത്. മാസങ്ങൾക്കുമുമ്പാണ് ജോർഡനുമായി മാമ്പഴ കയറ്റുമതി കരാർ ഉണ്ടാക്കിയത്. മേഖലയിലെ മാമ്പഴം, പപ്പായ, തണ്ണിമത്തൻ എന്നിവയുൾപ്പെടെ നിരവധി ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിലുൾപ്പെടും. 4000 ടൺ ജിസാൻ മാമ്പഴങ്ങൾ വിപണനം ചെയ്യാനാണ് ജോർഡൻ കൃഷി മന്ത്രാലയവുമായുള്ള ധാരണ. സൗദിയിലെ ഏറ്റവും കൂടുതൽ മാമ്പഴം ഉൽപാദിപ്പിക്കുന്ന മേഖലകളിലൊന്നാണ് ജിസാൻ. വിവിധ ഇനം മാമ്പഴങ്ങളുടെ നിരവധി തോട്ടങ്ങളാണ് പ്രദേശത്തുള്ളത്. ഒരോ വർഷവും ടൺ കണക്കിന് മാമ്പഴങ്ങളാണ് ജിസാൻ മേഖലയിൽ ഉൽപാദിപ്പിക്കുന്നത്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!