റിയാദ്: സൗദി അറേബ്യയിലെ മക്ക മേഖലയിൽ ആളില്ലാ വിമാനം (ഡ്രോൺ) തടഞ്ഞ് നശിപ്പിച്ചതായി യെമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.
സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്.
ഹൂതി വിമതർ സൗദിയുടെ തെക്കൻ മേഖലയെ ലക്ഷ്യമിട്ട് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലും റിയാദ് മേഖലയിൽ രണ്ട് ഡ്രോണുകളും സഖ്യസേന തിങ്കളാഴ്ച തടഞ്ഞ് നശിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മക്ക മേഖലയിലും ഡ്രോൺ ആക്രമണശ്രമം പരാജയപ്പെടുത്തിയതായി സഖ്യസേന അറിയിച്ചത്.
