ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിക്കാന്‍ തുടങ്ങി

ജിദ്ദ – സൗദിയില്‍ ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം പ്രാബല്യത്തില്‍വന്നു. ചരക്ക് നീക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കുകള്‍, വാടകക്ക് നല്‍കുന്ന ലോറികള്‍, അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍, വാടകക്ക് നല്‍കുന്ന ബസുകള്‍ എന്നിവയുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളാണ് ഓട്ടോമാറ്റിക് രീതിയില്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുന്നത്.

ഓപ്പറേറ്റിംഗ് കാര്‍ഡ് നേടാതെ ബസുകളും ലോറികളും പ്രവര്‍ത്തിപ്പിക്കല്‍, കാലാവധി തീര്‍ന്ന ഓപ്പറേറ്റിംഗ് കാര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കല്‍, നിശ്ചിത പ്രവര്‍ത്തന കാലാവധി അവസാനിച്ച ബസുകള്‍ സര്‍വീസിന് ഉപയോഗിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് ഓട്ടോമാറ്റിക് രീതിയില്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നത്.

ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ അധികാര പരിധിയില്‍ വരുന്ന, വാഹനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം മൂന്നു ഘട്ടമായി നടപ്പാക്കാന്‍ അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 2022 മാര്‍ച്ച് 13 ന് നിലവില്‍വന്ന ആദ്യ ഘട്ടത്തില്‍ ടാക്‌സി കാറുകളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളാണ് ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിക്കാന്‍ തുടങ്ങിയത്. 2023 ഫെബ്രുവരി ഒന്നു മുതല്‍ സ്‌കൂള്‍ ബസുകളും പദ്ധതി പരിധിയിലാക്കി. ഇന്നു മുതല്‍ പ്രാബല്യത്തില്‍വന്ന മൂന്നാം ഘട്ടത്തില്‍ ലോറികള്‍ക്കും ബസുകള്‍ക്കുമാണ് പദ്ധതി ബാധകമാക്കിയത്.

ബസുകളുടെയും ലോറികളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്നത് പൊതുജന സുരക്ഷ കാത്തുസൂക്ഷിക്കാനും ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും ഗുണനിലവാരവും നിയമപാലന തോതും മെച്ചപ്പെടുത്താനും ദേശീയ ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് തന്ത്രം ലക്ഷ്യങ്ങള്‍ കൈവരിക്കാനും ബസുകളും ട്രക്കുകളും സാങ്കേതിക വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സഹായിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!