റിയാദ്: യുഎഇയിലെ ഫുജൈറയിലുണ്ടായ അപകടത്തിൽ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സൗദി അറേബ്യ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു.
വെള്ളിയാഴ്ച സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് യുഎഇക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചത്.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും യുഎഇ ഭരണനേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും സൗദി അറേബ്യ അഗാധമായ ദുഃഖവും ഹൃദയംഗമമായ അനുശോചനവും രേഖപ്പെടുത്തി.
അപകടത്തിൽ പരിക്കേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സൗദി അറേബ്യ ആശംസിച്ചു.
