റിയാദ്: സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കാനഡ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി തിങ്കളാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ആക്രമണങ്ങളെ അപലപിച്ചത്.
സൗദി അറേബ്യയുടെ സുരക്ഷയ്ക്കും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഏതൊരു നീക്കത്തിനെതിരെയും കാനഡ സൗദിക്കൊപ്പം നിലകൊള്ളുമെന്ന് മാർക്ക് കാർണി വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളും നേതാക്കൾ ചർച്ച ചെയ്തു.
