റിയാദ്: സൗദി അറേബ്യയിലെ മദീന പ്രവിശ്യയിലൂടെ കടന്നുപോകുന്ന കിഴക്ക്-പടിഞ്ഞാറൻ പെട്രോളിയം പൈപ്പ്ലൈനിന് (East-West Pipeline) നേരെ ആക്രമണ ശ്രമം നടന്നതായി ഊർജ്ജ മന്ത്രാലയ വക്താവ് അറിയിച്ചു. തിങ്കളാഴ്ച (2026 നവംബർ 9) ഉണ്ടായ ഈ ലക്ഷ്യമിട്ടുള്ള നീക്കത്തെ തുടർന്ന് പൈപ്പ്ലൈൻ പ്രദേശത്ത് ചെറിയ രീതിയിൽ തീപിടിത്തമുണ്ടായെങ്കിലും, അടിയന്തര സേനാ വിഭാഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ പൂർണ്ണമായി അണച്ചതായി അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ആർക്കും പരിക്കോ ജീവനാശമോ സംഭവിച്ചിട്ടില്ലെന്നും, പൈപ്പ്ലൈനിന്റെ പ്രവർത്തനങ്ങളെ യാതൊരു വിധത്തിലും ഇത് ബാധിച്ചിട്ടില്ലെന്നും ഊർജ്ജ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു. ആക്രമണ വിവരം ലഭിച്ച ഉടൻ തന്നെ എർജൻസി ടീമുകളും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിക്കുകയും പ്രദേശം പൂർണ്ണ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക സുരക്ഷാ മാനദണ്ഡങ്ങളും അടിയന്തര കർമ്മപദ്ധതികളും കൃത്യമായി പാലിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
