റിയാദ്: സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗ്വിഡോ ക്രോസെറ്റോയുമായി ചൊവ്വാഴ്ച ഫോണിൽ സംസാരിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ സഹകരണം മന്ത്രിമാർ വിലയിരുത്തി. പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങളും ചർച്ചയായി.
മേഖലയിലെ ഏറ്റവും പുതിയ സാഹചര്യങ്ങൾ, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ എന്നിവയെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങൾ കൈമാറി.
