റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ ഹൂതികൾ വിക്ഷേപിച്ച രണ്ട് ക്രൂസ് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം തകർത്തതിനെത്തുടർന്ന് അവശിഷ്ടങ്ങൾ ജനവാസമേഖലകളിൽ പതിച്ച് നാല് പേർക്ക് പരിക്കേറ്റു. 15 വീടുകൾക്ക് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
ഒക്ടോബർ 13 ചൊവ്വാഴ്ചയാണ് സംഭവം. വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ രണ്ട് മിസൈലുകളുടെ അവശിഷ്ടങ്ങൾ ജനവാസമേഖലകളിൽ പതിച്ചതിനെത്തുടർന്ന് രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും ഒരു കുട്ടിക്കുമാണ് പരിക്കേറ്റത്.
സംഭവത്തെത്തുടർന്ന് ബന്ധപ്പെട്ട അധികൃതർ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ നടപ്പാക്കിയതായി സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി.
റിയാദിനും കിഴക്കൻ പ്രവിശ്യയ്ക്കും നേരെ ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് പുതിയ സംഭവം.
