അബുദാബി: സൗദി അറേബ്യയിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾക്കും തെക്കൻ ചെങ്കടലിലും ബാബ് അൽമന്ദബ് കടലിടുക്കിലും സൗദി കപ്പലുകൾക്കും നേരെയുള്ള ഹൂതി ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു.
ആക്രമണങ്ങൾ സൗദിയുടെ പരമാധികാരത്തിന്റെ കടുത്ത ലംഘനവും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമുള്ള ഭീഷണിയുമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സൗദിയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ ഐക്യദാർഢ്യവും പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു.
