റിയാദ്: രാജ്യങ്ങളുടെ ഐക്യം തകർക്കാനും ആക്രമണവും അഴിമതിയും നാശവും വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി സൗദി അധികൃതർ. യെമനിലെ നിയമാനുസൃത അധികാരത്തിനെതിരെ കലാപം നടത്തിയ ഹൂതി മിലീഷ്യയാണ് ഇത്തരം സംഘങ്ങളിൽ പ്രധാനപ്പെട്ടതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
മുസ്ലിംകളുടെ രക്തം ചിന്തിക്കുകയും വിശുദ്ധ സ്ഥലങ്ങളെ അപമാനിക്കുകയും ചെയ്ത ഹൂതികളുടെ മക്കയെ ലക്ഷ്യമിട്ട സമീപകാല ആക്രമണശ്രമം ഇതിന് ഉദാഹരണമാണെന്നും വ്യക്തമാക്കി.
ഹൂതി മിലീഷ്യയെ പരാജയപ്പെടുത്താനും യെമന്റെ സുരക്ഷയും സ്ഥിരതയും നിയമാനുസൃത നേതൃത്വത്തിന് കീഴിൽ സംരക്ഷിക്കാനും ദൈവത്തോട് പ്രാർഥിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനത്തിലെ പവിലിയനുകളും അമീർ സന്ദർശിച്ചു. പങ്കെടുക്കുന്നവരെയും കമ്മിറ്റി അധ്യക്ഷന്മാരെയും സമ്മേളനത്തിന് സംഭാവന നൽകിയവരെയും അദ്ദേഹം ആദരിച്ചു.
